കൊറിയൻ മാസ്‌ക് ധരിച്ചാൽ ചോറുണ്ണാം, ചായയും കുടിക്കാം !

മൂക്ക് മാത്രം മറയ്ക്കുന്ന മാസ്‌ക് പുറത്തിറക്കി സൗത്ത് കൊറിയ. ഭക്ഷണം കഴിക്കുമ്പോഴും വെളളം കുടിക്കുമ്പോഴുമെല്ലാം ധരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കോസ്‌ക് എന്ന പേരിലാണ് ഈ പുതിയ തരം മാസ്‌ക് വിപണിയിലെത്തിയിരിക്കുന്നത്. കൊറിയന്‍ ഭാഷയില്‍ മൂക്കിന് 'കോ' എന്നാണ് പറയുക.അറ്റ്മാന്‍ ആന്‍ഡ് സെല്‍സ് എന്ന കമ്പനിയാണ് ഈ മൂക്ക് മാത്രം മറയ്ക്കുന്ന കോസ്‌ക് പുറത്തിറക്കിയിരിക്കുന്നത്.  ആഗോളതലത്തില്‍ വിവിധ വെബ്‌സൈറ്റുകളില്‍ കോസ്‌ക് ഇപ്പോള്‍ ലഭ്യമാണ്. പത്തെണ്ണമടങ്ങുന്ന ഒരു പാക്കറ്റ് മാസ്‌കിന് 11.45 ഡോളര്‍ അതായത് 855 രൂപ വില വരും.

ഭക്ഷണം കഴിക്കാനായി മാസ്‌ക് മാറ്റുമ്പോള്‍ ശ്വസനത്തിലൂടെ അന്തരീക്ഷത്തിലുളള വൈറസ് ശരീരത്തിലേക്ക് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ട് വിധത്തിലാണ് ഈ പുതിയ മാസ്‌ക് വിപണിയില്‍ ലഭ്യമാവുക. വായ് മൂടിയിരിക്കുന്ന ഭാഗം ആവശ്യാനുസരണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ് ഒരു മാസ്‌ക്. മറ്റൊന്ന് മൂക്കിന്റെ ഭാഗം മാത്രം മറച്ചുവെയ്ക്കുന്നതും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂക്ക് മാത്രം മറയ്ക്കുന്ന മാസ്‌കിന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ കോസ്‌കിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ലോകത്ത് ഇറങ്ങിയതില്‍വെച്ച് വലിയ മണ്ടന്‍ കണ്ടുപിടുത്തമാണ്, വായ മറയ്ക്കാതെ മാസ്‌ക് വയ്ക്കുന്നതും വയ്ക്കാതിരിക്കുന്നതും തുല്യമാണ് തുടങ്ങിയ കമന്റുകളാണ് മാസ്‌കിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

വാട്സ്ആപ്പിലൂടെ ഇനി 2 ജിബി ഫയലുകള്‍ വരെ അയക്കാം

More
More
Web Desk 2 months ago
Technology

ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട - കോടതി

More
More
Technology

ചാര്‍ജ് കൂട്ടി; നെറ്റ്ഫ്ലിക്സിനെ ഉപയോക്താക്കള്‍ കൈവിടുന്നു

More
More
Web Desk 4 months ago
Technology

ഏറ്റവും വില കുറഞ്ഞ ഐ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുന്നു

More
More
Web Desk 4 months ago
Technology

'ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും' - മെറ്റയുടെ മുന്നറിയിപ്പ്

More
More
Web Desk 6 months ago
Technology

അപകടത്തില്‍പെട്ടത് വ്യോമസേനയുടെ ഏറ്റവും അത്യന്താധുനികമായ ഹെലികോപ്റ്റര്‍!

More
More