ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് പെണ്‍മക്കളുടെ ഭാവി തകര്‍ക്കും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന കോളേജ് അധികൃതരുടെ തീരുമാനം പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഭാരതത്തിന്റെ പെണ്‍മക്കളുടെ ഭാവിയാണ് നാം കവര്‍ന്നെടുക്കുന്നത്. സരസ്വതീ ദേവി എല്ലാവര്‍ക്കും അറിവ് പകര്‍ന്നുനല്‍കുന്നു. അവര്‍ വിവേചനം കാണിക്കുന്നില്ല'-എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 

അതേസമയം, ഹിജാബ് ധരിക്കാനുളള അവകാശത്തിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുകയാണ്. കര്‍ണാടകയിലെ മറ്റ് ജില്ലകളില്‍ ഐ ലവ് ഹിജാബ് എന്ന ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കര്‍ണാടക ഉടുപ്പിയിലെ തീരദേശമേഖലയായ കുന്ദാപൂരിലെ ഭണ്ഡാക്കേര്‍സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

ഹിജാബ് നിരോധിച്ചതെന്തിനാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റിനുമുന്നില്‍ പ്രതിഷേധം തുടങ്ങി. കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ കോളേജിലെ തന്നെ കുറച്ച് വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധിച്ചിരുന്നു.  കോളേജില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് വിദ്യാര്‍ത്ഥികളോട് ഹിജാബ് ധരിക്കാതെ ക്ലാസുകളിലെത്താന്‍ ആവശ്യപ്പെട്ടത് എന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More