ഹിജാബ് ഞങ്ങളുടെ അവകാശമാണ്, അത് ധരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു

ബംഗളൂരു: ഹിജാബ് ധരിക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്ന് കര്‍ണാടകയിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍. ഹിജാബ് നിരോധിക്കാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അത് ധരിക്കാനുളള അവകാശത്തിനായി പോരാടുമെന്നും ഹിജാബ് ഉപേക്ഷിക്കാന്‍ തയാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കര്‍ണാടകയില്‍ കൂടുതല്‍ കോളേജുകളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

'കോളേജ് അധികൃതര്‍ ഞങ്ങളോട് ഹിജാബ് അഴിച്ചുവെക്കാന്‍ പറയുകയാണ്. എന്തിനാണ് നിങ്ങള്‍ ഇത് ധരിക്കുന്നത്.  ഹിജാബിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്തിനാണ് ? നിങ്ങളെല്ലാം കുട്ടികളാണ്. സര്‍ക്കാരിനെ വെല്ലുവിളിക്കാനായിട്ടില്ല. പെണ്‍കുട്ടികളല്ലേ, നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാലോ എന്നെല്ലാമാണ് കോളേജ് അധികൃതര്‍ ചോദിച്ചത്.  ഞങ്ങള്‍ക്ക് എന്തുസംഭവിച്ചാലും കുഴപ്പമില്ല. ഹിജാബ് ഞങ്ങളുടെ അവകാശമാണ്. ഇത്രയുംകാലം ഞങ്ങളിത് ധരിച്ചിട്ടുണ്ട്. ഇനിയും ധരിക്കുകതന്നെ ചെയ്യും. അതുകൊണ്ട് ആര്‍ക്കും ഉപദ്രവങ്ങളുണ്ടാവുന്നില്ലല്ലോ. ഞങ്ങള്‍ കോളേജിലെ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ചോദിച്ചിരുന്നു ഹിജാബ് ധരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന്. അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. പ്രശ്‌നം സര്‍ക്കാരിനാണ്'- എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

അതേസമയം, കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബുകള്‍ നിരോധിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. വിഷയം നിയമസഭയില്‍  ഉന്നയിക്കാനിരിക്കുകയാണ് പ്രതിപക്ഷം. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നവരുടെ ഉദ്ദേശമെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറയുന്നത്. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഭാരതത്തിന്റെ പെണ്‍മക്കളുടെ ഭാവിയെയാണ് കവര്‍ന്നെടുക്കുന്നത്  എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 6 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 6 months ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 6 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 6 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More