ഐശ്വര്യാ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11-ന് തിയറ്ററുകളിലെത്തും. നവാഗതനായ അഖില്‍ അനില്‍കുമാറാണ് അര്‍ച്ചന 31 നോട്ട് ഔട്ട് സംവിധാനം ചെയ്യുന്നത്. നേരത്തെ ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവെയ്ക്കുകയായിരുന്നു.
സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടൈനറായ ചിത്രം മാര്ട്ടിന് പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. അര്‍ച്ചന എന്ന സ്കൂള്‍ ടീച്ചര്‍ക്ക് വരുന്ന ഒരു കല്യാണാലോചനയും അതിനുപിന്നാലെ അവളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് അര്‍ച്ചന 31 നോട്ട് ഔട്ട് നിര്‍മ്മിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജോ പോളാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പാലക്കാട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ക്കൊപ്പം അഖില്‍ അനില്കുമാറുംചേര്ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ലുക്മാന്, രമേഷ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.