മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടി; മധുവിനെ കൊന്ന കേസില്‍ കുറ്റപത്രം പുറത്ത്‌

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധു ആള്‍ക്കൂട്ട ആക്രമണത്തില്‍തന്നെയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. ഹുസൈന്‍, ഷംസുദ്ദീന്‍, മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തില്‍ ഇടത്തേ വാരിയെല്ല് പൊട്ടിയിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷംസുദ്ദീന്‍ വടികൊണ്ട് അടിച്ചതാണ് വാരിയെല്ലിന് ക്ഷതം സംഭവിക്കാനുളള കാരണം. ഒന്നാംപ്രതിയായ ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ ആഞ്ഞുചവിട്ടി. ചവിട്ടേറ്റുവീണ മധുവിന്റെ തല ക്ഷേത്രത്തിലെ ഭണ്ഡാരത്തിലില്‍ ഇടിച്ചുപരിക്കേറ്റു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം,  പൊലീസ് ജീപ്പില്‍വെച്ചും മധുവിന് ക്രൂരമര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. മധു പൊലീസ് ജീപ്പില്‍ കയറുമ്പോള്‍ പ്രത്യേകിച്ച് അസ്വസ്ഥതകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതി. പക്ഷെ മധുവിനെയും കൊണ്ട് പൊലീസ് എത്തിയത് ഒന്നേ കാല്‍ മണിക്കൂറിന് ശേഷമാണ്. പൊലീസ് ജീപ്പിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാണ് മധുവിന്‍റെ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ഫെബ്രുവരി 22-നാണ്  ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം മധുവിനെ ഇവര്‍ പൊലീസിന് കൈമാറി. പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മധു മരിച്ചത്. മധുവിനെ കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ സഞ്ചി പരിശോധിക്കുകയും ചെയ്യുന്ന വീഡിയോ അക്രമികള്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് മധുവിന്റെ കൊലപാതകം 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 12 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More