ഹിന്ദുവിനെയും മുസ്ലീമിനെയും വേര്‍തിരിച്ച് സംസാരിക്കുന്നവര്‍ക്ക് വോട്ടില്ല- രാകേഷ് ടികായത്ത്‌

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബുമടക്കമുളള സംസ്ഥാനങ്ങളില്‍ വര്‍ഗീയത പറഞ്ഞ് വോട്ടുചോദിക്കുന്ന ബിജെപിക്ക് മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. വര്‍ഗീയത പറഞ്ഞ് വോട്ടുചോദിക്കുന്നവര്‍ക്ക് വോട്ടില്ല എന്നാണ് രാകേഷ് ടികായത്ത് പറയുന്നത്. 'പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദുവിനെയും മുസ്ലീമിനെയും വേര്‍തിരിച്ച് സംസാരിക്കുന്നവര്‍ക്ക് വോട്ട് നഷ്ടപ്പെടും. മുസഫര്‍ നഗര്‍ ഹിന്ദു-മുസ്ലീം മത്സരങ്ങള്‍ക്കുളള സ്റ്റേഡിയമല്ല'- രാകേഷ് ടികായത്ത് പറഞ്ഞു. ഒരുവര്‍ഷത്തോളം വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ജീവന്‍ നഷ്ടമായ എഴുന്നൂറിലധികം കര്‍ഷകരെക്കുറിച്ച് വോട്ടുചോദിച്ചുവരുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥികളോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന്  രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞും വെയിലുംകൊണ്ട് നടുറോട്ടില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2021 നവംബര്‍ 19-നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കര്‍ഷകസമരം ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിച്ചത്. 5 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കര്‍ഷകര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ബിജെപിവിരുദ്ധതയുമാണ്‌ നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. കൊടുംതണുപ്പിനെ വകവയ്ക്കാതെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും സമരത്തില്‍ പങ്കെടുത്തിരുന്നു. എഴുന്നൂറിലേറേ പേര്‍ക്ക് പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടമായി. ഒടുവില്‍ പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരികയായിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 13 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 15 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 16 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More