ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

Web Desk 2 years ago

മുംബൈ: രാജ്യത്തിന്റെ ഏറ്റവും പ്രിയങ്കരിയായ ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ക്ക് ബോളിവുഡ് താരം ഷാരൂഖ്ഖാന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച രീതി പരക്കെ ആദരിക്കപ്പെടുകയാണ്. മഹാത്മജിയുടെ 74-മത് രക്തസാക്ഷി ദിനത്തിന് തൊട്ടുപിറകെയാണ് ലതാ മങ്കേഷ്കര്‍ ലോകത്തോട് വിടപറഞ്ഞത്. മത, ജാതി, വംശ ഭേദങ്ങള്‍ക്കതീതമായി എല്ലാവിഭാഗം മനുഷ്യരുടെയും ഒരുമ എന്ന മഹാതമജിയുടെ എക്കാലത്തെയും സ്വപ്നത്തിന്‍റെ ദൃശ്യഭാഷയായി മാറുകയായിരുന്നു ഷാരൂഖ്ഖാന്‍റെ അന്ത്യാഞ്ജലി.

 ലതാ മങ്കേഷ്കറുടെ സംസ്കാരചടങ്ങുകള്‍ നടന്ന മുംബൈ ശിവജി പാര്‍ക്കിലാണ് ഷാരൂഖ്ഖാന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കൂടെ മാനേജര്‍ പൂജാ ദദ്ലാനിയുമുണ്ടായിരുന്നു. മൃതശരീരത്തിനരികില്‍ പൂജ കൈകൂപ്പി പ്രാര്‍ഥിച്ചുനിന്നപ്പോള്‍ ഷാരൂഖ് ഇരുകൈകളും ഉയര്‍ത്തി ലതാജിയ്ക്കായി പ്രാര്‍ഥിച്ചു. ഇരുവരും അവരവര്‍ വളര്‍ന്ന വിശ്വാസത്തില്‍ നിന്നുകൊണ്ട്, അവരവര്‍ മനസ്സിലാക്കിയ ദൈവ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട്, തങ്ങളുടെ ഏറ്റവും പ്രിയങ്കരിയായ അമ്മയ്ക്ക് വിടനല്കുന്ന, മനോഹരമായ ആ കാഴ്ച നല്‍കിയ സന്തോഷം, ആസുരമായ ഈ കാലം നല്‍കുന്ന സന്തോഷം കൂടിയാണ്.

ഗാന്ധിക്ക് ഏറ്റവുമിഷ്ടമുണ്ടായിരുന്ന " ഈശ്വര്‍ അള്ളാ തെരെ നാം'' എന്ന വരികള്‍ക്ക് ലഭിച്ച ഏറ്റവും വിലപിടിച്ച, മഹത്തായ ദൃശ്യാവിഷ്കാരമായി ആ അന്ത്യാഞ്ജലി ചരിത്രത്തില്‍ ഇടം നേടി. രാജ്യം വര്‍ഗ്ഗീയമായ കുപ്രചാരണങ്ങളുടെ നടുവിലൂടെ കടന്നുപോകുമ്പോള്‍, പരസ്പര വിശ്വാസമില്ലായ്മ കൊയ്തെടുക്കാന്‍ ഭരണകൂടപ്പാര്‍ട്ടിതന്നെ വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുളിര്‍ക്കാഴ്ച്ച നല്‍കുന്ന മനസ്സുഖം പറഞ്ഞറിയിക്കാനാവില്ല. മുടിമറയ്ക്കണം എന്ന് വിശ്വസിക്കുന്ന പെണ്‍കുട്ടികളെ സ്കൂളില്‍ കയറ്റണ്ട എന്ന് കര്‍ണാടക തീരുമാനിക്കുമ്പോള്‍ ഷാരൂഖ്, പൂജാ നിങ്ങടെ ഈ മനോഹര ദൃശ്യത്തെ ഞങ്ങള്‍ നെഞ്ചോടുചെര്‍ത്തുവേയ്ക്കും. ഈ ദൃശ്യം പുറത്തുവരുന്നതുവരെ ഷാരൂഖ് ഒരു സിനിമാനടന്‍ മാത്രമായിരുന്നു. പൂജ അദ്ദേഹത്തിന്‍റെ മാനേജര്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഇന്ത്യന്‍ മതനിപേക്ഷതയുടെ ഐക്കണ്‍ ആയി മാറിയിരിക്കുന്നു. ഈ പറച്ചിലില്‍ അതിശയോക്തി തോന്നുന്നവരുണ്ടാകാം. അതിന് ഒറ്റ മറുപടിയെ ഉള്ളൂ. ''കെട്ട കാലത്ത് അതിശയോക്തിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.'' സ്വയം സംസാരിക്കുന്ന ഈ ഫോട്ടോക്ക് കൂടുതല്‍ വാചക പിന്തുണ ആവശ്യമില്ലാത്തതുകൊണ്ടുമാത്രം നിര്‍ത്തുന്നു.

പ്രിയ ഷാരൂഖ്, മുസ്ലിമല്ലാത്ത ഒരാള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പാടുണ്ടോ എന്ന ബാലിശമായ ചോദ്യത്തെ പുറം കാലുകൊണ്ട്‌ ചവിട്ടിത്തള്ളിക്കൊണ്ട്,  ഹിന്ദുത്വ കുപ്രചാരകര്‍ക്ക് തുപ്പിത്തോല്‍പ്പിക്കാന്‍ കഴിയാത്തവിധം ഞങ്ങളീ ഫോട്ടോ തലയ്ക്കുമേല്‍ ഉയര്‍ത്തിത്തന്നെ പിടിക്കും.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More