കൊച്ചി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ഉദ്ദേശം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്തിനാണെന്നും കോടതി ചോദിച്ചു. ഇത് രണ്ടാം തവണയാണ് സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തടസ്സം നേരിടുന്നത്. നേരത്തെ, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹര്ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ചോദ്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്. നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. നിയമപരമായി പ്രശ്നങ്ങളില്ലെങ്കില്‍ ആരും പദ്ധതിക്ക് എതിര് നില്‍ക്കില്ല- കോടതി വ്യക്തമാക്കി. ഡി പി ആര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇപ്പോള്‍ സര്‍വേ നടത്തേണ്ട സാഹചര്യമെന്താണ് എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമാനമായ ഹര്ജിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ വിധി വരാനുണ്ടെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. സിംഗില്‍ ബഞ്ചിന്‍റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയിരുന്നു. ഇതിലുള്ള വിധി വരാനിരിക്കെയാണ് സിംഗില്‍ ബഞ്ചിന്‍റെ പുതിയ പരാമര്‍ശം വന്നിരിക്കുന്നത്.