'ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും' - മെറ്റയുടെ മുന്നറിയിപ്പ്

വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ 'മെറ്റ'. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ 'അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ' ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്. വിവരങ്ങള്‍ നിലവില്‍ അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. അത് പൂര്‍ണ്ണമായും അമേരിക്കയിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു മെറ്റ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യോറോപ്പില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റ മുന്നറിയിപ്പു നല്‍കുന്നു. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതോടെ മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോവുകയും ചെയ്തു. ഇതിന് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കവെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദേശങ്ങൾ കമ്പനിക്ക് വീണ്ടും തിരിച്ചടിയാകുന്നത്. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് മെറ്റയെന്ന് റീബ്രാന്‍ഡ് ചെയ്യുന്നത്. ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് കാണുന്ന 'മെറ്റാവേഴ്സ്' (Metaverse) എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. 

അതേസമയം, ഫേസ്ബുക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും അധികം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ കമ്പനിയാണ്. മാത്രമല്ല ആ ബ്രാൻഡ് നെയിം യുവാക്കൾക്കിടയിൽ ഒരു കരടായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പനിയുടെ ബ്രാൻഡിനെയും സുക്കർബർഗിനെയും ഫേസ്ബുക്ക് എന്ന പേരിൽ ഒഴിവാക്കുന്നത് തടയാൻ പുതിയ ബ്രാൻഡിം​ഗിലൂടെ സാധിക്കുമെന്ന് നിരീക്ഷക‍ർ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More