ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം സാധാരണമായിരിക്കുന്നു- ഒമര്‍ അബ്ദുളള

ശ്രീനഗര്‍: മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ഇന്ത്യയില്‍ സാധാരണ സംഭവമായി മാറിയെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള. രാജ്യമിപ്പോള്‍ വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഒമര്‍ അബ്ദുളളയുടെ പ്രതികരണം.

'ഇവര്‍ക്കൊക്കെ ഇത്ര ധൈര്യം എവിടുന്നാണ് കിട്ടുന്നത്. ഒറ്റയ്ക്കുവരുന്ന ഒരു യുവതിയെ വളഞ്ഞിട്ട് ആക്രോശിക്കണമെങ്കില്‍ അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും.  ഇന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം മുഖ്യധാരയിലെത്തുകയും സാധാരണവല്‍കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യ വൈവിധ്യത്തെ ആഘോഷിക്കുന്ന രാജ്യമല്ല. പകരം ജനങ്ങളെ മതത്തിന്റെ പേരില്‍ ശിക്ഷിക്കാനും ഒഴിവാക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്'- ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു. കര്‍ണാടകയില്‍ കാവി സ്‌കാര്‍ഫ് ധരിച്ച ഒരുകൂട്ടം ആളുകള്‍ ഹിജാബ് ധരിച്ച യുവതിക്കുനേരേ ജയ് ശ്രീ രാം വിളിച്ച് പാഞ്ഞടുക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഹിജാബ് വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്ന യൂണീഫോം മാത്രമേ അനുവദിക്കുകയുളളു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും അഭിപ്രായപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More