ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ ഉച്ചരിക്കും- സാറാ ജോസഫ്

ഇന്ത്യയിലെ മുസ്ലീം ജനതക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ്. ഭയം നിറഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകള്‍ 'അല്ലാഹു അക്ബര്‍'- എന്നാണ് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സാറാ ജോസഫിന്റെ പ്രതികരണം. 

2014-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്. മുസ്ലീങ്ങളുടെ വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കുംനേരേ ആക്രമണങ്ങള്‍ വര്‍ധിച്ചു.  സംഘപരിവാര്‍ മുന്നോട്ടുവെച്ച ഹിന്ദു ദേശീയതയിലൂന്നിക്കൊണ്ട് പരസ്യമായി രംഗത്തുവരുന്നവരുടെ എണ്ണം വര്‍ധിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ബീഫ് നിരോധിച്ചതും മുസ്ലീങ്ങളെയും ദളിതരെയും ഹിന്ദുത്വവാദികള്‍ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് വിധേയമാക്കിയതുമെല്ലാം ഹിന്ദു ദേശീയതയുടെ പേരിലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് ഒഴിവാക്കി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും സാംസ്‌കാരിക പ്രവര്‍ത്തകരും ആരോപിക്കുന്നു. സി എ എ പോലുളള നിയമങ്ങള്‍ കൊണ്ടുവന്നത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്. ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്ന ഹിജാബിനെതിരായ പ്രതിഷേധങ്ങളും ഇതേ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്.  

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 9 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 15 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More