ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

വാഷിംഗ്‌ടണ്‍: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഹൃദ്രോഗ സാധ്യത ഏറ്റവും കൂടുതലെന്ന് 'ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍' പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 27 ശതമാനത്തിലധികം പേരിലും ഏകാന്തതയും ഒറ്റപ്പെടലും മൂലമാണ് ഹൃദ്രോഗം റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ജോലികളിലും മറ്റും വ്യാപ്രതരായി ജീവിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച് ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക്  ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത 13 ശതമാനം മുതല്‍ 27 ശതമാനം വരെയാണെന്നും പഠനത്തില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യര്‍ സാമൂഹിക ജീവിയാണ്. കൊവിഡിന്‍റെ കാലത്ത് എല്ലാവരും ഒറ്റപ്പെടലിലൂടെ കടന്നു പോകുകയാണ്. ഇത് മാനസികമായ പല വെല്ലുവിളികള്‍ക്കും കാരണമാകാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും എത്രത്തോളം ബാധിക്കുമെന്നും പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോയിലെ ഗവേഷക നതാലി ഗോളാസ് സ്യൂവ്‌സ്‌കി പറഞ്ഞു. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, മോശം ആഹാരക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ പോലെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒരു കാരണമായി വളര്‍ന്നുവരുന്നുവെന്നും നതാലി ഗോളാസ് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More