തമിഴ് ജനതയുടെ ദേശസ്‌നേഹത്തിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല- എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ് ജനതയുടെ ദേശസ്‌നേഹത്തിന് നരേന്ദ്രമോദിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപിക്കെതിരായ വിമര്‍ശനങ്ങളെ രാജ്യത്തിനെതിരായ വിമര്‍ശനങ്ങളാക്കി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്വാതന്ത്ര്യസമര പോരാളികളെ എന്നും ആദരിക്കുകയും അവരുടെ സംഭാവനകളെ ബഹുമാനിക്കുകയും ചെയ്യുന്നവരാണ് തമിഴ് ജനതയെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.  തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.

'ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം. മോദി പ്രസംഗത്തില്‍ ഭാരതിയാറുടെ വാക്കുകള്‍ ഉള്‍പ്പെടുത്താറുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നിശ്ചലദൃശ്യത്തെ ഒഴിവാക്കി. രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച പോരാളികളെ ആദരിക്കുന്നതില്‍ തമിഴ്‌നാട് ഒരിക്കലും വീഴ്ച്ച വരുത്തിയിട്ടില്ല. തമിഴരുടെ രാജ്യസ്‌നേഹത്തിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തമിഴ്‌നാട് രാജ്യത്തെ എല്ലാ ജനങ്ങളെയും ഒന്നായി കാണുന്നവരാണ്'-സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിന്‍റെയും തമിഴ്നാടിന്റെയും പ്ലോട്ടുകള്‍ക്ക് ഇത്തവണത്തെ റിപബ്ലിക് പരേഡ് റാലിയില്‍ ഇടം പിടിക്കാന്‍ സാധിച്ചിരുന്നില്ല. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ   വ്രണപ്പെടുത്തുമെന്നും സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. വിദഗ്ധ സമിതിയുടെ ആദ്യ മൂന്ന് റൗണ്ടുകളിൽ പ്ലോട്ട് പരിഗണിച്ചു എന്നും അവസാന തെരഞ്ഞെടുപ്പിലാണ് തമിഴ്‌നാടിന്‍റെ പ്ലോട്ടുകള്‍ പുറത്തായതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
Contact the author

National Desk

Recent Posts

National Desk 9 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 10 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 11 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More