ഹിജാബ് വിവാദം; ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ ദേശിയ തലത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിദ്യാര്‍ത്ഥികളാരും മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ്​ വിദ്യാർഥിനികളാണ് കർണാടക ഹൈകോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍യിരുന്നു. എന്നാല്‍ ഹിജാബ് വിഷയത്തിന്‍റെ പേരില്‍ സ്കൂളുകളും കോളേജുകളും അടച്ചിടരുതെന്നും തുറന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. വാദങ്ങൾക്കിടയിലെ പരാമർശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാർത്തയാക്കരുതെന്നും മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More