ആരും എന്നെ അനുകരിക്കരുത്- മലകയറിയ ബാബു

പാലക്കാട്: ആരും തന്നെ അനുകരിക്കരുതെന്ന് പാലക്കാട്‌ മലകയറിയ ബാബു. ഇതുപോലെ ഇനി ആരും ആവര്‍ത്തിക്കരുതെന്നും അഥവാ പോകുന്നുണ്ടെങ്കില്‍ വെള്ളമടക്കം സാധനങ്ങള്‍ കയ്യില്‍ കരുതി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുവേണം പോകാന്‍ എന്നും  പെര്‍മിഷന്‍ എടുക്കണമെന്നും ബാബു പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് അനുഭവങ്ങള്‍ പങ്കുവെക്കവെയാണ് ബാബു ഇക്കാര്യം പറഞ്ഞത്. 

'സുഹൃത്തുക്കളുമൊത്താണ് രാവിലെ മലകയറാന്‍ പോയത്. മല കയറി പാതിവഴിയെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ദാഹിക്കുന്നു എന്നുപറഞ്ഞ് താഴെയിറങ്ങി. ഞാന്‍ പക്ഷേ മല കയറ്റം മുഴുവനാക്കി മടങ്ങിവരാം എന്ന് പറഞ്ഞ് കയറ്റം തുടരുകയായിരുന്നു. അവര്‍ താഴെയെത്തിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ സ്ലിപ്പായി വീഴുന്നത്. വീണയിടത്തുതന്നെ ഇരുന്നു. ഫയര്‍ഫോഴ്‌സുകാരെ വിളിച്ചു. എസ് ഐക്കും സുഹൃത്തുക്കള്‍ക്കും വാട്ട്‌സാപ്പിലൂടെ എവിടെയാണ് താനുളളത് എന്ന് വ്യക്തമാക്കുന്ന ഫോട്ടോകള്‍ അയച്ചുകൊടുത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കാലുളുക്കിയിരുന്നു അതുകൊണ്ട് താഴെക്കിറങ്ങാനുളള ശ്രമം നടത്തരുതെന്ന് അവര്‍ നിര്‍ദേശം നല്‍കി. മുകളിലേക്ക് കയറാന്‍ സാധിക്കില്ലെന്നതുകൊണ്ട് സുരക്ഷിതമായി ഇരിക്കാനുളള സ്ഥലം തിരയുകയായിരുന്നു.  മരണഭയമൊന്നുമില്ലായിരുന്നു. എനിക്ക് ധൈര്യമുണ്ടായിരുന്നു. സാധാരണ മലകള്‍ കയറാറുണ്ട്. 45 മണിക്കൂറും ഉറങ്ങിയിരുന്നില്ല. അഞ്ചോ പത്തോ സെക്കന്റുകള്‍ കണ്ണടച്ചിരിക്കുമായിരുന്നു. പക്ഷേ ഉറങ്ങിയാല്‍ വീണുപോകുമെന്ന ബോധ്യമുണ്ടായിരുന്നു. രക്ഷപ്പെടുമെന്ന് വിശ്വാസമുണ്ടായിരുന്നു. അനുവാദം ലഭിച്ചാല്‍ ഇനിയും മല കയറും' -ബാബു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More