പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കി ബിജെപി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് കേക്ക് മുറിച്ച് സ്വീകരണം. പോക്‌സോ കേസ് പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ ഷിജിനാണ് ബിജെപി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത്. തെന്നൂര്‍ പ്രതിഭാ ഗ്രന്ഥശാലക്കുമുന്നില്‍വെച്ച് കേക്ക് മുറിച്ചായിരുന്നു ഷിജിന്റെ ജാമ്യം ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ബിജെപി വാര്‍ഡ് മെമ്പര്‍ ആതിര, യുവമോര്‍ച്ചയുടെ മണ്ഡലം സെക്രട്ടറി കെ എസ് വിഷ്ണു, കല്ലിയൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് ജെ വി പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തിരുന്നു.  നേമം കല്ലിയൂര്‍ വെളളായണി സ്വദേശിയായ ഷിജിന്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനുവരിയില്‍ വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ ഒന്നാം പ്രതിയാണ് ഷിജിന്‍. വവ്വാമൂല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോടിക്കോട് അടക്കമുളള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ഷിജിനെതിരായ കേസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് കേസ് നല്‍കിയത്. കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 2 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 2 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 2 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 2 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 2 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More