ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണോ എന്നതല്ല ചര്‍ച്ചയെന്ന് ഗവര്‍ണ്ണര്‍ മനസ്സിലാക്കണം- കെ ടി കുഞ്ഞിക്കണ്ണന്‍

പ്രവാചക ചരിത്രമുദ്ധരിച്ചാണല്ലോ ഹിജാബ് വിലക്കിനെ ന്യായീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യതലമുറ സ്ത്രീകൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും ദൈവം തന്ന സൗന്ദര്യം മറ്റുള്ളവർ കാണാൻ കൂടിയുള്ളതാണെന്നും വാദിച്ചിരുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രയാസപ്പെട്ട് സമർത്ഥിക്കാൻ നോക്കുന്നത്. അതിനായി ഇസ്ലാമിക ചരിത്രത്തിൽ നിന്നും പ്രവാചകൻ്റെ ഭാര്യാസഹോദരീ പുത്രിയെ സാക്ഷിയായി അവതരിപ്പിച്ചിരിക്കുകയാണദ്ദേഹം.

വിഷയം ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണോ അല്ലായെന്നൊന്നുമല്ലായെന്ന് ബഹുമാനപ്പെട്ട ഗവർണർക്ക് അറിയാത്തതാണോ! പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റേതാണ് പ്രശ്നം. അത് താങ്കളെ പോലൊരാൾക്ക് മനസിലാവത്തത് കൊണ്ടല്ലല്ലോ പ്രവാചക ചരിത്രമെഴുന്നെള്ളിച്ച് ഹിന്ദുത്വവാദികളുടെ ഫാസിസ്റ്റ് നടപടിയെ ന്യായീകരിക്കാനായുള്ള ബൗദ്ധികക്കസർത്തുകൾ നടത്തുന്നത്. ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ ന്യൂനപക്ഷ പ്രശ്നങ്ങളെ സംബന്ധിച്ച ദേശീയ സംവാദമാകാമെന്ന് ഉദ്ഘോഷിച്ച ബാജ്പേയിയെയാണ് ഓർമ്മ വരുന്നത്.

ആരിഫ് മുഹമ്മദ്ഖാൻ, 

ഇപ്പോൾ ഹിജാബ് ഇസ്ലാമികമാണോയെന്ന സംവാദമല്ല രാജ്യമാവശ്യപ്പെടുന്നത് ഭരണഘടന  പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളുടെ സംരക്ഷണമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് സ്വന്തം സ്വത്വവും സംസ്കാരവും സംരക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിൻ്റെ പ്രശ്നമാണ് ഹിജാബ് വിലക്ക് ഉയർത്തുന്നത്. അതിൽ നിന്ന് മാറി ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണോയെന്നൊക്കെയുള്ള തലങ്ങളിലേക്ക് വിഷയത്തെ മാറ്റുന്ന കൗശലങ്ങൾ പച്ച ഹിന്ദുത്വ സേവയാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കാനാവും...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

K T Kunjikkannan

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More