ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

ഉറക്കെ

ഒച്ചവെച്ചതിനാണ്

എന്റെ തൊണ്ട

കോടതി മുറിയുടെ

കുറ്റവാളിക്കൂട്ടിലിങ്ങനെ

ഒരുതുള്ളിപോലും നനയാതെ.....


ഊർന്നു പോയ

ഏതു വാക്കായിരിക്കും

ഇപ്പോൾ 

രാജാദ്രോഹപ്പട്ടികയിൽ

ഉപവിഷ്ടനായിട്ടുണ്ടാവുക.


രാജാവ്

നഗ്നനായിരുന്നിട്ടുപോലും

അങ്ങനെയൊരു പദം

ഒരു തവണപോലും 

ഉരുവിട്ടിട്ടില്ലായെന്ന്

അയാൾക്ക്‌ അത്രയ്ക്കുറപ്പുണ്ട്.


അവർ

വീടിനുതീയിട്ടപ്പോഴും

അവളെയും മകളെയും

പച്ചക്കു തിന്നപ്പോഴും

അറിയാതെ

തെറിച്ചു പോയത്

അരുതേയെന്ന

ഒറ്റവാക്കായിരുന്നു,

ചിത്രപ്പണിയൊട്ടുമില്ലാത്ത

ആ ഒറ്റ വാക്ക്.


അളന്നും തൂക്കിയും

ഗണിച്ചുഗുണിച്ചും

വിധി പകർത്തിക്കിട്ടിയ

പലകയോടൊപ്പം

അടച്ചു സീലുവെച്ച തൊണ്ട

മടക്കി കിട്ടിയപ്പോഴാണറിഞ്ഞത്.

"അരുത് " ഇപ്പോൾ 

ഒരു രാജാദ്രോഹിയാണെന്നും

ഇതേ കുറ്റത്തിന്ന്

വാത്മീകിയേയും

ഇപ്പോൾ

വിചാരണക്കെടുക്കുമെന്നും.


കോടതിമുറിയുടെ

മൂലയിരുന്നു

അമ്പ് കൂർപ്പിക്കുന്ന

വേടനപ്പോൾ

തിളങ്ങുന്ന കണ്ണുകളോടെ

വല്ലാതെ ചിരിക്കുന്നുണ്ടായിരുന്നു.

വല്ലാത്തൊരു

ചിരി.

                                         മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

m city
7 months ago

0 Replies

Recent Posts

Binu M Pallippad 5 months ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 6 months ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Mehajoob S.V 8 months ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 10 months ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 10 months ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More