എന്റെ ഭൂമിയല്ലേ ഞാന്‍ സഹിച്ചോളാം; ജപ്തി നടപടികളില്‍ പ്രതികരണവുമായി പി വി അന്‍വര്‍

മലപ്പുറം: പി വി അന്‍വര്‍ എം എല്‍ എയ്ക്ക് ജപ്തി നോട്ടീസ്. അന്‍വറിന്റെ 140 സെന്റ് ഭൂമിയ്ക്ക് ആക്‌സിസ് ബാങ്കാണ് ജപ്തി നോട്ടീസയച്ചിരിക്കുന്നത്. 1.18 കോടി രൂപയുടെ വായ്പ്പ തിരിച്ചടവ് മുടങ്ങിയതാണ് ജപ്തിനടപടികളിലേക്ക് നയിച്ചത്. ജപ്തിയെക്കുറിച്ച് ബാങ്ക് പത്രപരസ്യം നല്‍കിയിട്ടുണ്ട്. 'എന്റെ ഭൂമിയല്ലേ, ജപ്തി ചെയ്താല്‍ ഞാനങ്ങ് സഹിച്ചോളാം. പൊതുജനങ്ങള്‍ക്കോ സര്‍ക്കാരിനോ അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല എന്നാണ് പി വി അന്‍വറിന്‍റെ പ്രതികരണം.

അതേസമയം, പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളള ചീങ്കണ്ണിപ്പാറയിലെ റോപ്പ് വേ പൊളിച്ചുതുടങ്ങി. അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ്പ് വേയും കോണ്‍ക്രീറ്റ് തൂണുകളുമാണ് പൊളിച്ചുനീക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 1,4700 രൂപ ചെലവിട്ടാണ് അനധികൃത റോപ്പ് വേ പൊളിക്കുന്നത്. 10 ദിവസത്തിനകം പൂര്‍ണ്ണമായും പൊളിച്ചുനീക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിലമ്പൂര്‍ സ്വദേശിയായ എം പി വിനോദ് 2017-ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി നിര്‍മ്മിച്ച റോപ്പ് വേ പൊളിക്കാന്‍ ഉത്തരവിട്ടത്. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലത്തിലാണ് അന്‍വര്‍ നിര്‍മ്മാണം നടത്തിയത്. തനിക്ക് എം എല്‍ എയുടെയും സഹായികളുടെയും ഭീഷണിയുണ്ട്.  പക്ഷേ ഭീഷണിക്ക് വഴങ്ങില്ലെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും വിനോദ് പറഞ്ഞു. റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നതുപോലെയാണ് തനിക്കെന്നും അത് ആഘോഷിക്കാന്‍ ആരും പൊട്ടിക്കരഞ്ഞ് തളര്‍ന്ന് കിടക്കുന്നില്ല എന്നുമായിരുന്നു റോപ്പ് വേ പൊളിക്കുന്നതിനെക്കുറിച്ച് പി വി അന്‍വറിന്റെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More