റാണ അയൂബിനെതിരെ ബലാത്സംഗ ഭീക്ഷണി; ഒരാളെ അറസ്റ്റ് ചെയ്തു

മുംബൈ: മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ ബലാത്സംഗ ഭീഷണിമുഴക്കിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സിദ്ധാർത്ഥ് ശ്രീവാസ്തവ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റാണ അയൂബ് മാധ്യമപ്രവര്‍ത്തകയായി തുടരുകയാണെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഇയാള്‍ സാമൂഹിക മധ്യമങ്ങളിലൂടെ പറഞ്ഞത്. ഇതിനെതുടര്‍ന്ന് ജീവന് ഭീക്ഷണിയുണ്ടെന്ന് കാണിച്ച് റാണ അയൂബ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സാമൂഹികമാധ്യമങ്ങളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് ഭീഷണി.

റാണ അയൂബിനെതിരെ മോശം വാക്കുകളാണ് പ്രതി ഉപയോഗിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് യുവാവ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീർത്തിപ്പെടുത്തൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിദ്ധാർത്ഥ് ശ്രീവാസ്തവക്കെതിരെ  കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മ്മിക്കാന്‍ ഇയാള്‍ തെറ്റായ പേരാണ് ഉപയോഗിച്ചതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് അയക്കുമെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ പോരാടാന്‍ എല്ലാ സ്ത്രീകളോടും താന്‍ ആഹ്വാനം ചെയ്യുകയാണെന്ന് റാണ അയൂബ് പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിൽ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. കേന്ദ്രസര്‍ക്കാരിന് സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ലെന്നും റാണ അയൂബ് തുറന്നടിച്ചു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 19 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 20 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 21 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 22 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More