മോദിക്ക് കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണ്- ലാലുപ്രസാദ് യാദവ്

പാറ്റ്‌ന: ആര്‍ ജെ ഡിയില്‍ കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണ് മോദിക്ക്. അഖിലേഷ് യാദവിന്റെയും തേജസ്വി യാദവിന്റെയും വളര്‍ച്ചയില്‍ ബിജെപി ആശങ്കപ്പെടുന്നുണ്ട്-  ലാലു പ്രസാദ് യാദവ് പറഞ്ഞു.  ആര്‍ ജെ ഡി ദേശീയ നിര്‍വാഹക സമിതി വാര്‍ഷിക യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോദിക്ക് മകനോ മകളോ ഇല്ല. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തില്‍ ശോഭിക്കാനും കഴിഞ്ഞിട്ടില്ല. കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണിത്. അതില്‍ നമുക്കെന്ത് ചെയ്യാനാകും? അഖിലേഷ് യാദവും തേജസ്വി യാദവും രാഷ്ട്രീയത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ അസൂയയാണ് ഇവരുവര്‍ക്കും'- എന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. ലാലു പ്രസാദ് യാദവ് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് മകന്‍ തേജസ്വി യാദവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ കുടുംബാധിപത്യമാണെന്ന് പ്രധാനമന്ത്രിയും നിതീഷ് കുമാറുമെല്ലാം ആരോപിച്ചത്. പിന്നീട് നേതൃമാറ്റം ഉടനുണ്ടാവില്ലെന്ന് ലാലുപ്രസാദ് യാദവ് തന്നെ വ്യക്തമാക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും കുടുംബാധിപത്യം തുടരുന്ന രാഷ്ട്രീയപാര്‍ട്ടികളാണ് എന്നാണ് ബിജെപിയുടെ പരിഹാസം. ബിജെപിയുടെ ആരോപണത്തിനു മറുപടിയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. തനിക്ക് ഒരു കുടുംബമുണ്ട് എന്നതില്‍ അഭിമാനിക്കുന്നുവെന്നും കുടുബത്തെ വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു കുടുംബമുണ്ടായിരുന്നെങ്കില്‍ കൊവിഡ് കാലത്ത് മൈലുകളോളം നടന്ന കുടിയേറ്റത്തൊഴിലാളികളുടെ വേദനയും മതിയായ ചികിത്സ കിട്ടാതെ മരിച്ച ആളുകളുടെ കുടുംബത്തിന്റെ വേദനയുമെല്ലാം അദ്ദേഹത്തിന് മനസിലാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 20 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 21 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More