കേരളം വിദ്യാഭ്യാസ നിലവാരം ഉയര്‍ന്ന സംസ്ഥാനം; കേന്ദ്രമന്ത്രിയെ തളളി മകന്‍

ഡല്‍ഹി: കേരളത്തിലെ വിദ്യാഭ്യാസത്തെയും ജീവിതനിലവാരത്തെയും വിമര്‍ശിച്ച കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലിനെ തളളി മകന്‍ പാര്‍ത്ഥ് സിംഗ് ബാഗേല്‍. കേരളത്തിലെ വിദ്യാഭ്യാസനിലവാരം വളരെ ഉയര്‍ന്നതാണെന്നും അത് ഉത്തര്‍പ്രദേശില്‍ കാണാനാവില്ലെന്നും പാര്‍ത്ഥ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു കേന്ദ്രമന്ത്രിയുടെ മകന്റെ പ്രതികരണം. '2005-ല്‍ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്ന് അച്ഛനാണ് കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ നാടാണ് കേരളം. ഇവിടുത്തെ ഓട്ടോറിക്ഷ ഓടിക്കുന്നവരും ചെറിയ കടകളിലുളള ആളുകളും ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു. അതൊന്നും ഉത്തര്‍പ്രദേശില്‍ കാണാനാവില്ല. ആ യാത്രയ്ക്കുശേഷമാണ് അച്ഛന്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചെല്ലാം പറഞ്ഞുതന്നത്'- പാര്‍ത്ഥ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനെ പിന്തുണച്ചുകൊണ്ട് കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഫാസിസ്റ്റുകളാണ് ഭരിക്കുന്നതെന്നും ബംഗാളിലും കേരളത്തിലും ജനാധിപത്യസര്‍ക്കാരല്ലെന്നുമായിരുന്നു എസ് പി സിംഗ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭയരഹിതമായ ഒരു ജീവിതം ഉറപ്പുവരുത്താമെന്നാണ് യോഗി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. 'എന്റെ മനസില്‍ തോന്നുന്ന ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. ഈ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കേരളവും കാശ്മീരും പശ്ചിമ ബംഗാളുമാകാന്‍ അധികം സമയം എടുക്കില്ല' എന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 12 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 15 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 15 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More