കോടതി വിധി വന്നതിന് ശേഷം മാത്രം ദിലീപിനൊപ്പം സിനിമ ചെയ്യുന്നത് ആലോചിക്കാം - ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് ശേഷം നടന്‍ ദിലീപിനോപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമക്ക് ശേഷം മറ്റൊരു സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. വിധി വന്നതിന് ശേഷം മാത്രമേ അത്തരമൊരു സിനിമയ്ക്ക് സാധ്യത ഉള്ളുവെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ ചെയ്യണമെങ്കില്‍ നല്ലൊരു കഥ വേണം. അതോടൊപ്പം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ എല്ലാം ഒത്തുവന്നാല്‍ മാത്രമാണ് സിനിമ ചെയ്യാൻ സാധിക്കൂ വെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുതിയ ചിത്രമായ ആറാട്ടിന്‍റെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുമ്പോഴാണ് ഇക്കാര്യവും വ്യക്തമാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ നാളെ ഹൈക്കോടതിയ സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും, എഫ്ഐആർ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ നിലപാട്. ഏറെ ദിവസം നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിന് ഗൂഢാലോചന കേസില്‍ മുന്‍‌കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ്‌ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നല്‍കിയത്. ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More