ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്ന് അഖിലേഷ് യാദവ്

ഡല്‍ഹി: ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 'ബിജെപിയുടെ ചെറിയ നേതാക്കള്‍ ചെറിയ നുണകളാണ് പറയുന്നത്. വലിയ നേതാക്കള്‍ വലിയ നുണകള്‍ പറയും. ഏറ്റവും ഉന്നതനായ നേതാവ് അതിലും വലിയ നുണകള്‍ പറയും. ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണ്'- അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബദൗനില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിംഗ് ബിജെപിക്കെതിരായ മാറ്റത്തിന്റെ സൂചനയാണ്. രണ്ടാം ഘട്ടത്തില്‍ ബിജെപി തുടച്ചുനീക്കപ്പെടും. അവര്‍ക്ക് ബദൗനില്‍ അക്കൗണ്ട് തുറക്കാന്‍പോലുമാവില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞു. എഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി പത്തിനാണ് ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രണ്ടാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പതിനാലിനാണ് ആരംഭിക്കുക. സഹാറന്‍പൂര്‍, ബിജ്‌നോര്‍, അംറോഹ, സംഭാല്‍, മൊറാദാബാദ്, ബറേലി, ബദൗണ്‍, ഷാജഹാന്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ 55 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച്‌ 3, മാര്‍ച്ച്‌ 7  എന്നീ തിയതികളിലായാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 -നാണ് ഫല പ്രഖ്യാപനം.

Contact the author

National Desk

Recent Posts

Web Desk 1 month ago
Editorial

'ജലീലിക്കാ, ഇങ്ങക്ക് കൂട്ടിയാ കൂടൂല, അതിന് ഇച്ചിരി കൂടെ മൂക്കണം'- പി കെ ഫിറോസ്

More
More
Web Desk 1 year ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 1 year ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 1 year ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 1 year ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More