ഒരു ഹിജാബുകാരി ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും- ഒവൈസി

ലക്‌നൗ: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിത്തീരുമെന്ന് എ ഐ എം ഐ എം മേധാവി അസസുദ്ദീന്‍ ഒവൈസി. കര്‍ണാടകയില്‍ ഹിജാബ് വിവാദം ശക്തമാകുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം. ഒരു പെണ്‍കുട്ടി ഹിജാബ് ധരിക്കാന്‍ തീരുമാനിക്കുകയും അത് അവളുടെ മാതാപിതാക്കള്‍ അംഗീകരിക്കുകയും ചെയ്താല്‍ അത് തടയാന്‍ ആര്‍ക്കാണ് അധികാരമെന്ന് ഒവൈസി ചോദിക്കുന്നു. അദ്ദേഹം തന്നെയാണ്  തന്റെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

'പെണ്‍കുട്ടികള്‍ ഹിജാബും നിഖാബും ധരിച്ചുതന്നെ കോളേജുകളില്‍ പോയി ഡോക്ടര്‍മാരും ബിസിനസുകാരും കളക്ടറും മജിസ്‌ട്രേറ്റുമെല്ലാം ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച ഒരു പെണ്‍കുട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയാകും. അതുകാണാന്‍ ഒരുപക്ഷേ ഞാന്‍ ജീവനോടെയുണ്ടാകണമെന്നില്ല. പക്ഷേ എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വച്ചോളു'- ഒവൈസി വീഡിയോയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കര്‍ണാടക ഉടുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളോട് കോളേജില്‍ കയറാന്‍ അനുവദിക്കില്ലെന്നും ക്ലാസുകളില്‍ ഹിജാബിട്ട് കയറ്റില്ലെന്നും അധികൃതര്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വിഷയം സംസ്ഥാനത്തെ വിവിധ കോളേജുകളിലേക്ക് വ്യാപിക്കുകയും വന്‍ പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരവധിപേരാണ് ഹിജാബ് നിരോധനത്തിനെതിരെ രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More