കോഴിക്കോട്: പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ അഴീക്കോട് എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി വിളിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് വിളിച്ചുവരുത്തിയത് എന്നും ഷാജിയെ ചോദ്യം ചെയ്യുകയാണെന്നുമാണ് ഇ.ഡി.വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.