പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇ ഡി ക്ക് മുന്‍പില്‍ കെ എം ഷാജി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂർ നേരമാണ് ഇദ്ദേഹത്തെ കോഴിക്കോട് ഓഫീസിൽ വെച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. കേസിൽ കെ എം ഷാജിയുടെ ഭാര്യയിൽ നിന്നും മുസ്‌ലിംലീഗ് നേതാക്കളിൽ നിന്നും ഇഡി നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിയമസഭാംഗമായിരിക്കെ കെ എം ഷാജി  പ്ലസ് ടൂ കോഴ്സ് അനുവദിക്കാനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായെന്ന് വിജിലന്‍സിന്‍റെ എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും എഫ് ഐ ആറില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് കെ എം ഷാജി തുടക്കം മുതല്‍ ഉറച്ച് നില്‍ക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More