ഹിജാബ് വിവാദം: കര്‍ണാടക നിയമസഭയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പ്രതിഷേധം

ബാംഗ്ലൂര്‍: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ പ്രതിഷേധം. കറുത്ത ബാന്‍ഡ് ധരിച്ചാണ് എം എല്‍ എമാര്‍ പ്രതിഷേധിച്ചത്. ഹിജാബ് വിവാദം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതസ്പര്‍ധ പോലുള്ള കാര്യങ്ങള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് എം എല്‍ എമാര്‍ പറഞ്ഞു. ഞങ്ങൾ ഈ കറുത്ത തുണി കെട്ടാൻ കാരണം ഹിജാബ് അണിയുന്ന കുട്ടികളെ ബിജെപി ആക്രമിച്ചതുകൊണ്ടാണെന്നും എം എല്‍ എമാര്‍ കൂട്ടിചേര്‍ത്തു. 

ഭാവിയിൽ എപ്പോഴെങ്കിലും ദേശീയ പതാകയ്ക്ക് പകരം ചെങ്കോട്ടയിൽ കാവിക്കൊടി പാറിച്ചേക്കുമെന്ന മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യണം. ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ദേശസ്നേഹമുള്ള ആര്‍ക്കും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ സാധിക്കില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തിങ്കളാഴ്ച ആരംഭിച്ച കര്‍ണാടക നിയമസഭാ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയം മുതല്‍  കറുത്ത ബാന്‍ഡ് കയ്യില്‍ ധരിച്ചായിരുന്നു സിദ്ധരാമയ്യ അടക്കമുള്ള എം.എല്‍.എമാര്‍ സഭയിലിരുന്നത്. അതേസമയം, റിപബ്ലിക്ക്‌ ദിനത്തില്‍ കേരളത്തിന്‍റെ പ്ലോട്ടായ ശ്രീനാരായണഗുരുവിനെ ഒഴിവാക്കിയതും കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടകയിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയാളാണ് ശ്രീനാരായണഗുരു. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More