അമൃത്സര്‍: താന്‍ ഒരിക്കലും കളവ് പറയില്ലെന്നും നിറവേറ്റാന്‍ കഴിയാത്ത കാര്യങ്ങള്‍ വാഗ്ദാനങ്ങളായി നല്‍കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ പാട്യാലയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ''നിറവേറ്റാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ കേള്‍ക്കണമെങ്കില്‍ നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ആകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ എന്നിവരെ കേട്ടാല്‍ മതി''- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പഞ്ചാബിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പഞ്ചാബിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സൌഹാര്‍ദ്ദവും സമൃദ്ധിയും കാത്തുസൂക്ഷിക്കലാണ് കാര്യം. അക്കാര്യത്തില്‍ അനുഭവ പരിജ്ഞാനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങനെയല്ലാത്ത ഒരു പാര്‍ട്ടിയെയും പഞ്ചാബ് പരീക്ഷിക്കില്ലെന്നും രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊവിഡ് തരംഗം തടയുന്നതില്‍ പരാജയപ്പെട്ട അരവിന്ദ് കേജ്രിവാളിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുന്നണി, ആം ആദ്മി പാര്‍ട്ടി, ബിജെപി മുന്നണി, ശിരോമണി അകാലിദള്‍ എന്നിവര്‍ തമ്മിലാണ് പഞ്ചാബില്‍ മത്സരം. ഈ മാസം 20 നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.