ഹിജാബ് വിവാദം: കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ബി ജെ പി

ബാംഗ്ലൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ബിജെപി. വിദ്യാര്‍ഥിനികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിജാബ് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. രാഷ്ട്രീയ നിലനില്‍പ്പിനായി പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നാണമില്ലേയെന്ന് ചോദിച്ചാണ് ബിജെപി ഘടകം വിദ്യാര്‍ഥിനികളുടെ സ്വകാര്യ വിവരങ്ങള്‍ കന്നഡയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തത്.

ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കണമെങ്കില്‍ ബിജെപി എത്രമാത്രം അധപതിച്ചുവെന്ന് മനസിലാകും. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ട്വീറ്റുകള്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക ഡിജിപി തയ്യാറാകണമെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. പ്രായപൂർത്തിയാകാത്തവരുടെ പേരും വിലാസവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ചതുർവേദി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. ഹിജാബ് വിഷയത്തില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ ഈ രീതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More