'ഹിജാബ് വിവാദത്തില്‍ ആശങ്കയുണ്ട്' - മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന

ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നിരന്തര ആക്രമണം നടക്കുകയാണെന്ന് മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി). നിലവിലെ ഹിജാബ് വിവാദത്തില്‍ ആശങ്കയുണ്ടെന്നും മുസ്ലിങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഒഐസി ആരോപിച്ചു. രാജ്യത്ത് മുസ്ലിം വംശഹത്യയാണ് നടക്കുന്നതെന്നും ഒഐസി വിമർശിച്ചു. ഉത്തരാഖണ്ഡില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രചരണം, കര്‍ണാടകയിലെ ഹിജാബ് വിവാദം എന്നിവ വ്യക്തമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു ഒഐസിയുടെ പ്രസ്താവന.

ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടു. 57 മുസ്ലിം രാജ്യങ്ങള്‍ അംഗങ്ങളായ ഒഐസിയുടെ ആസ്ഥാനം സൗദിയിലാണ്. പാകിസ്താനും ഒഐസിയില്‍ അംഗമാണ്. നേരത്തെ കശ്മീര്‍ വിഷയത്തിലും ഒഐസി പ്രതിഷേധമറിയിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാൽ ഒഐസിയുടെ പരാമർശത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. ഒഐസി യാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ തയ്യാറാകണം. ഇന്ത്യയ്‌ക്കെതിരായ പ്രചരണം വര്‍ധിപ്പിക്കുന്നതില്‍ ഒഐസിയെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് തുടരുകയാണ്. തല്‍ഫലമായി അവര്‍ സ്വന്തം പേരിന് ദോഷം ചെയ്യുകയാണ്. ഇന്ത്യയുടെ വിഷയങ്ങള്‍ ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ച് ജനാധിപത്യപരമായി തീര്‍പ്പാക്കുമെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.  

Contact the author

Web Desk

Recent Posts

Web Desk 2 months ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 4 months ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 9 months ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 10 months ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More