ടോർച്ചടിച്ച് നാം വൈറസിന്റെ ഹൃദയം പിളർക്കും - കെ.ടി.കുഞ്ഞിക്കണ്ണന്‍

പുതിയതല്ല. മുസോളിനി നേരത്തെ പറഞ്ഞിട്ടുണ്ട്!

കൊറോണ വൈറസിൻ്റെ ഹൃദയം പിളർക്കാൻ നമ്മളെല്ലാം ഏപ്രിൽ 5-ന് ടോർച്ചടിക്കണമത്രേ! കൊറോണ സൃഷ്ടിച്ച ഇരുട്ടിലേക്ക് വെളിച്ചമടിക്കണത്രേ...!

ലോകവും നമ്മുടെ നാടും നേരിടുന്ന കൊറോണ ഭീഷണിയെ ശരിയായ ആരോഗ്യ സാമൂഹ്യ പരിപാടികളുടെ അടിസ്ഥാനത്തിൽ നേരിടാനാവശ്യമായ നടപടികൾ മുന്നോട്ട് വെക്കേണ്ട പ്രധാനമന്ത്രിയാണ് കൊറോണക്കെതിരെ മന്ത്രവാദപരമായ ആഭിചാരക്രിയകൾ ദേശീയ പരിപാടിയായി പ്രഖ്യാപിച്ചിരിക്കുന്നത്...!

ലോക്ക് ഡൗണിൽ കഴിയുന്ന ജനങ്ങളിൽ ആത്മവിശ്വാസവും ശാസ്ത്രീയ പ്രതിരോധത്തിനുള്ള സന്ദേശവും നൽകേണ്ട സന്ദർഭത്തെ അന്ധവിശ്വാസ പ്രചാരണത്തിനു ഉപയോഗിക്കുകയാണ് സംഘിബുദ്ധികേന്ദ്രങ്ങൾ... ആഭിചാരങ്ങൾക്ക് ശാസ്ത്രയുക്തി നൽകുന്ന ആഭാസത്തരങ്ങളാണവർ സോഷ്യൽ മീഡിയയിലൂടെ തള്ളുന്നത്. മുസോളിനിയുടെ 'ആൻറി പോസിറ്റിവിസ'മാണ് സംഘികകളുടെയും രീതിശാസ്ത്രം.

മനുഷ്യരെ യുക്തികൊണ്ടോ കാര്യകാരണ വിചിന്തനം കൊണ്ടോ ആയിരിക്കരുത്  ഉദ്ദീപിക്കേണ്ടതെന്നും മറിച്ച് മിത്തുകളും കെട്ടുകഥകളും അനുഷ്ഠാനങ്ങളും ഉപയോഗിച്ചുള്ള വൈകാരിത ഇളക്കിയെടുത്തായിരിക്കണമെന്നുമാണ് മുസോളിനി പറഞ്ഞത്...

ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ആസൂത്രകനും തുടക്കക്കാരനുമായ മുസോളിനിയുടെ ഇന്ത്യൻ അനുചരന്മാരാണല്ലോ ഈ സംഘികൾ... 

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More