ജീവനുളള കാലം വരെ സിപിഎമ്മിന്റെ ക്രിമിനലുകളോട് വിട്ടുവീഴ്ച്ചയില്ല- കെ സുധാകരന്‍

തിരുവനന്തപുരം: പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും മൂന്നാം ഓര്‍മ്മ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഓര്‍ക്കുമ്പോള്‍ ഉളളില്‍ ഒരു നീറ്റലാണെന്നും ജീവനുളള കാലംവരെ സിപിഎമ്മിലെ ക്രിമിനലുകളോട് വിട്ടുവീഴ്ച്ചയില്ലെന്ന് പറയാന്‍ അവരുടെ ഓര്‍മ്മകള്‍ മാത്രം മതിയെന്നുമാണ് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'ഇരുവരുടെയും മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ജനാല വഴി പുറത്തേക്ക് നോക്കി വിതുമ്പിയ കുഞ്ഞുങ്ങളുടെ മുഖമുണ്ടല്ലോ ആ ചിത്രം പറയുന്നുണ്ട് ഞങ്ങളുടെ കൃപേഷും ശരത്തും നാട്ടുകാര്‍ക്ക് ആരായിരുന്നു എന്ന്. കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് ചേക്കേറുന്ന പലരും എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതൊക്കെക്കൊണ്ടാണ്. നമ്മുടെ കുട്ടികളെ വെട്ടിക്കീറി കൊന്നവരോട് സമരസപ്പെടാന്‍ എങ്ങനെ പലര്‍ക്കും കഴിയുന്നു എന്നത് ഇനിയും മനസിലാകാത്ത ചോദ്യമാണ്'- കെ സുധാകരന്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി എം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു പെരിയയില്‍ നടന്നത് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. പാര്‍ട്ടിക്ക് പങ്കുളളതുകൊണ്ടാണ് പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് സിബി ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത്. കൃപേഷിനും ശരത്‌ലാലിനും നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകും. ഇരുവരുടെയും കുടുംബങ്ങളെ പ്രസ്ഥാനം നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തും- വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2019-ലാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നീ യുവാക്കളെ വാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയുമുള്‍പ്പെടെ പതിനാലുപേര്‍ അറസ്റ്റിലായിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രതികള്‍ക്കായി നിയമപോരാട്ടം നടത്താന്‍ സര്‍ക്കാര്‍ 90 ലക്ഷം രൂപ ചിലവഴിച്ചെന്ന വാര്‍ത്ത സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നുവരാന്‍ കാരണമായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More