ഹിജാബ് നിരോധനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമല്ല - കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: ഹിജാബ് താത്കാലികമായി ഉപയോഗിക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോടതിയുടെ ഉത്തരവ് പ്രീ -യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഉത്തരവ് ബാധകമെന്ന് ബസവരാജ് ബൊമ്മെ നിയമസഭയില്‍ പറഞ്ഞു. ഉത്തരവ് ബാധകമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ പ്രവേശിപ്പിക്കാതിരിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.  

ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ നിയമസഭയില്‍ പ്രവേശിപ്പിക്കാത്തത് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ മറുപടിയായാണ്‌ മുഖ്യമന്ത്രിയുടെ വിശദീകരണം. മതചിഹ്നങ്ങൾക്ക് മേലുള്ള നിയന്ത്രണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. സി. എന്‍. ആശ്വന്ത്‌ നാരായണന്‍റെ പ്രസ്ഥാവനയിലാണ് സിദ്ദരാമയ്യ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടത്. അതേസമയം, സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതിയോട് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഹിജാബ് വിഷയത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആരംഭിച്ച കര്‍ണാടക നിയമസഭാ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയം മുതല്‍  കറുത്ത ബാന്‍ഡ് കയ്യില്‍ ധരിച്ചായിരുന്നു സിദ്ധരാമയ്യ അടക്കമുള്ള എം എല്‍ എമാര്‍ സഭയിലിരുന്നത്. ഹിജാബ് വിവാദം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതസ്പര്‍ധ പോലുള്ള കാര്യങ്ങള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് എം എല്‍ എമാര്‍ ആരോപിച്ചു. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
National Desk 15 hours ago
National

2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

More
More
National Deskc 15 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More
National Desk 16 hours ago
National

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

More
More
National Desk 17 hours ago
National

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

More
More
National Desk 18 hours ago
National

ചിലര്‍ അറിവുള്ളവരായി നടിക്കും, അതിലൊരാളാണ് മോദി - രാഹുല്‍ ഗാന്ധി

More
More