ഞാന്‍ ഭരിച്ച പത്തുവര്‍ഷവും രാജ്യത്തിന്റെ അന്തസ്സ് കാത്തു- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

അമൃത്സര്‍: താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിച്ചിരുന്നെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിംഗ്. പ്രധാനമന്ത്രിയായിരുന്ന പത്തുവര്‍ഷക്കാലം ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ രാജ്യത്തിന്റെ അഭിമാനം നഷ്ടപ്പെടാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ലെന്നും താന്‍ പ്രവൃത്തികളിലൂടെയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മോദിക്കും ബിജെപിക്കുമെതിരായ മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം. 

'ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. പ്രധാനമന്ത്രി പദവിക്ക് ഒരു അന്തസ്സുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയോ സത്യത്തെ മറച്ചുവെക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ബിജെപി ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രമാണ് പിന്തുടരുന്നത്. ഒരുവശത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും മൂലം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മറുവശത്ത് തെറ്റുകള്‍ ഏറ്റുപറഞ്ഞ് അവ തിരുത്തുന്നതിനുപകരം മോദി സര്‍ക്കാര്‍ നെഹ്രുവിനെ കുറ്റപ്പെടുത്തുകയാണ്'- മന്‍മോഹന്‍ സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞാന്‍ ദുര്‍ബലനും നിശബ്ദനും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവനുമാണ് എന്ന് പ്രചരിപ്പിക്കുന്ന ബിജെപി ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെടുന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചതുകൊണ്ടോ, ക്ഷണിക്കാത്തിടത്തുപോയി ബിരിയാണി കഴിക്കുന്നതുകൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടില്ല. ബിജെപി സര്‍ക്കാരിന് സാമ്പത്തിക  നയത്തെക്കുറിച്ച് ഒരു ധാരണയുമില്ല. രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയുമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നയവും വിദേശ നയവുമെല്ലാം വന്‍ പരാജയമാണ്.-മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More