ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്‍റിനെപ്പോലെ- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ സംഘപരിവാര്‍ എജന്‍റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ച് നിയമസഭ  വിട്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിന്നു അദ്ദേഹം. ഗവര്‍ണര്‍ സംഘപരിവാര്‍ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. രാജ്ഭവനില്‍ തന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചു. ഇത് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം സംസ്ഥാന ഇതംഗീകരിച്ചുകൊടുക്കുകയാണ് ചെയ്തത്. പല കാര്യങ്ങളിലും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നത് എന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി നിയമനം, ലോകായുക്താ ഓര്‍ഡിനന്‍സ്, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ലോകായുക്ത ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്. എന്നാല്‍ മേല്പറഞ്ഞ രണ്ടുകാര്യങ്ങളിലും ഗൂഡാലോചന നടത്തി ഗവര്‍ണര്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്- പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More