രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍- ഗവര്‍ണര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍.  നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളില്‍ ഏറ്റവും മുന്നിലാണ് കേരളം. സംസ്ഥാന നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലാണ് രാജ്യത്ത് ഏറ്റവും മികച്ചത് എന്നാണ് നീതി ആയോഗിന്റെ സാക്ഷ്യം. ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. രോഗ വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം എത്തിച്ചു- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്ലാവര്‍ക്കും വീടും ഭൂമിയും ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കും. പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി കൃഷിശ്രീ യൂണിറ്റുകളും ഫാര്‍മര്‍ പ്രോഡൃൂസര്‍  യൂണിറ്റുകളും ആരംഭിക്കും. എല്ലാവര്‍ക്കും കൃഷിയും ഭൂമിയും  ഉറപ്പാക്കും - ഗവര്‍ണര്‍  പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More