ഗോഡ്‌സെയെകുറിച്ച് മോശം പറയാന്‍ പറ്റാത്ത സ്ഥിതിയാണ് രാജ്യത്തുള്ളത്- തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

ചെന്നൈ: ഗാന്ധിയെ കൊന്നത് നാഥുറാം വിനായക് ഗോഡ്‌സെയാണ് എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുളളത് എന്ന് സംവിധായകന്‍ സിനിമാ തമിഴ് കാര്‍ത്തിക് സുബ്ബരാജ്. വിക്രമും മകന്‍ ധ്രുവും പ്രധാന കഥാപാത്രങ്ങളായെത്തിയ 'മഹാന്‍' എന്ന ചിത്രത്തില്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിക്കേണ്ട സാഹചര്യമുണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് അതിന് സാധിക്കാതെ പോയി എന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. സത്യം ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട അവസ്ഥയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. 

'സിനിമയില്‍ 'നിങ്ങളെപ്പോലെ കൊലവെറി പിടിച്ച ഒരാളാണ് ഗാന്ധിയെ കൊന്നത്' എന്നൊരു ഡയലോഗുണ്ടായിരുന്നു. അത് മാറ്റാന്‍ പലരും ആവശ്യപ്പെട്ടു. ഗാന്ധിയെപ്പറ്റി നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞോളു പക്ഷേ ഗോഡ്‌സെയെപറ്റി മോശമായി ഒന്നും പറയരുത് അത് പ്രശ്‌നമാകും എന്ന് പറഞ്ഞു. അതാണ് ഈ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ. ഗാന്ധി മരിച്ചു എന്ന് പറയാം എന്നാല്‍ ഗാന്ധിയെ ഗോഡ്‌സെ വെടിവെച്ചുകൊന്നതാണ് എന്ന് പറയാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞാല്‍ ഇവിടെ ഒരുപാട് പേര്‍ക്ക് ദേഷ്യംവരും. ഗോഡ്‌സെ തീവ്രവാദിയാണ്. അയാള്‍ നമ്മുടെ രാഷ്ട്രപിതാവിനെ കൊന്നയാളാണ്. അത് തുറന്നുപറയാന്‍ നമ്മള്‍ പേടിക്കുന്ന ഒരവസ്ഥയുണ്ടല്ലോ അതാണ് ഇപ്പോള്‍ ഈ രാജ്യത്തുളളത്'- കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍. ചിത്രത്തില്‍ ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി പത്തിന് പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു മഹാന്‍ പ്രദര്‍ശനത്തിനെത്തിയത്.  സിമ്രാന്‍, ബോബി സിന്‍ഹ, വാണി ഭോജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More