നടന്‍ ലുക്മാന്‍ അവറാന്‍ വിവാഹിതനായി

മലപ്പുറം: നടന്‍ ലുക്മാന്‍ അവറാന്‍ വിവാഹിതനായി. മലപ്പുറം പന്താവൂരില്‍വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജുമൈമയാണ് വധു. വിവാഹത്തില്‍ സിനിമാ മേഖലയില്‍ നിന്നുളള നിരവധി പേര്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായയാളാണ് ലുക്മാന്‍. പൃഥ്വിരാജ് നായകനായെത്തിയ സപ്തമശ്രീ തസ്‌കരയാണ് ലുക്മാന്റെ ആദ്യ ചിത്രം.

പിന്നീട് കെ എല്‍ 10 പത്ത്, പോപ്പ്‌കോണ്‍, കലി, വളളീംതെറ്റി പുളളീം തെറ്റി, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറാ ബാനു, വൈറസ്, കക്ഷി അമ്മിണിപ്പിളള, ഉണ്ട, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഉണ്ടയിലെ ബിജുകുമാര്‍ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതീയവിവേചനങ്ങള്‍ നേരിടുന്ന ആദിവാസി യുവാവായാണ് ലുക്മാന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയാണ് ലുക്മാന്‍ നായകവേഷത്തിലെത്തിയ ചിത്രം. ലുക്മാനും ബാലു വര്‍ഗ്ഗീസുമാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തിയ അര്‍ച്ചന 30 നോട്ട് ഔട്ട്, മോഹന്‍ലാല്‍ ചിത്രം ആറാട്ട് എന്നിവയാണ് ലുക്മാന്‍ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Movies

'ജയ ജയ ജയ ജയഹേ' ഇനി ഒടിടിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 5 hours ago
Movies

2022-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സിനിമ

More
More
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

More
More
Web Desk 7 hours ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

More
More
Web Desk 1 day ago
Movies

ഷൈന്‍ ടോം ചാക്കോയുടെ 'ഭാരത സര്‍ക്കസ്' നാളെ തിയേറ്ററിലേക്ക്

More
More
Web Desk 1 day ago
Movies

ജനപ്രിയ താരമായി ധനുഷ്; ഐഎംഡിബി പട്ടിക പുറത്ത്

More
More