കൊല നടത്തി സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍ എസ് എസ് കരുതണ്ട- കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്താകെ അക്രമത്തിന് ശ്രമിക്കുകയാണ് ആര്‍ എസ് എസ് എന്നും കേരളത്തെ കലാപഭൂമിയാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ബിജെപി സംഘം വളരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ഹരിദാസിനെ. പരിശീലനം ലഭിച്ചയാളുകളാണ് കൊലപാതകം നടത്തിയത്. ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ടുപേരെ വകവരുത്തുമെന്ന് അവിടുത്തെ ബിജെപി നേതാവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമാണ് ഈ കൊലപാതകം- കോടിയേരി പറഞ്ഞു.

"സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസുകാര്‍ ആക്രമണം നടത്താനുളള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തെ കലാപഭൂമിയാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായി രണ്ടുമാസം മുന്‍പ് എല്ലാ ജില്ലകളിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ആര്‍ എസ് എസിന്റെ അക്രമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. എന്നാല്‍ ഇതൊന്നും കൊണ്ട് സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍ എസ് എസ് കരുതണ്ട. അവരുടെ കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചാണ് കേരളത്തില്‍ സി പി എം വളര്‍ന്നുവന്നത്. കണ്ണൂരിലും ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നത്. അതിനുളള ശക്തി സിപി ഐ എമ്മിനുണ്ട് "-കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹരിദാസന്റെ ശരീരമാസകം വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ പൂര്‍ണ്ണമായും അറ്റുപോയ നിലയിലായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More