ആന്ധ്രാ പ്രദേശ് ഐ ടി, വ്യവസായ മന്ത്രി ഗൌതം റെഡ്ഡി കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് സംസ്ഥാന ഐ ടി മന്ത്രി മേഘാപതി ഗൌതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. സംരംഭകത്വ മീറ്റിങ്ങിനായി ദുബായിലായിരുന്ന മന്ത്രി ഇന്നലെ (ഞായര്‍) യാണ്  തിരിച്ചെത്തിയത്. വിദേശത്തുനിന്ന് എത്തിയ മന്ത്രി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാബിനെറ്റിലെ യുവ മന്ത്രിയുടെ ആകസ്മിക നിര്യാണത്തില്‍ മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. വൈകാരികമായി സംസാരിച്ച മുഖ്യമന്ത്രി, മന്ത്രി മേഘാപതി ഗൌതം റെഡ്ഡിയുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. 

രാവിലെ 7.45 ഓടെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മന്ത്രി മരണപ്പെട്ട നിലയിലായിരുന്നുവെന്ന് ആശുപത്രി ബുള്ളറ്റിന്‍ വ്യക്തമാക്കി. ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ആതംകൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് മേഘാപതി ഗൌതം റെഡ്ഡി. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. തെലുഗുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ മേഘാപതി ഗൌതം റെഡ്ഡി, കോണ്‍ഗ്രസ്സിലുടെയാണ്  വൈ എസ് ആര്‍ കോണ്‍ഗ്രസ്സിലെത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1971 നവംബര്‍ 2 -ന്  നെല്ലൂര്‍ ജില്ലയിലെ ആതംകൂരില്‍ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് മേഘാപതി ഗൌതം റെഡ്ഡി ജനിച്ചത്. മുന്‍ എം പി മേഘാപതി രാജ്മോഹന്‍ റെഡ്ഡിയാണ് പിതാവ്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മേഘാപതി ഗൌതം പിന്നീട് പിതാവിന്റെ പാത പിന്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 16 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More