സംഘികളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ സര്‍ക്കാരേ എന്ന് പോരാളി ഷാജി

തലശേരി പുന്നോലില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനുപിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടത് സൈബര്‍ പേജുകള്‍. ഭരണം വേണ്ട, ഞങ്ങള്‍ക്ക് സഖാക്കളുടെ ജീവന്‍മതി, സംഘികളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകണം, നല്ല ഭരണവും വികസനവുമുണ്ടെങ്കിലും കൊടിപിടിക്കാന്‍ സഖാക്കള്‍ ജീവനോടെ വേണം തുടങ്ങിയവയാണ് ഇടതു പ്രൊഫൈലുകളില്‍ നിന്ന് പങ്കുവെക്കപ്പെടുന്ന പോസ്റ്ററുകള്‍.

നിരന്തരം ഇടതുപക്ഷത്തിനുവേണ്ടി സൈബറിടങ്ങളില്‍ സംസാരിക്കുന്ന പോരാളി ഷാജിയടക്കമുളള ഇടത് അനുകൂല പേജുകളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. 'ഭരണമുണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ' എന്നാണ് പോരാളി ഷാജി പേജിലെ പോസ്റ്റില്‍ പറയുന്നത്. 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ കൊല്ലപ്പെട്ട സി പി ഐ എമ്മിന്റെ മാത്രം പ്രവര്‍ത്തകരുടെ പേരും പോരാളി ഷാജിയുടെ പേജില്‍ എഴുതിയിട്ടുണ്ട്. കൊല്ലപ്പെട്ട 22 സഖാക്കളില്‍ 16 പേരെ ആര്‍ എസ് എസും നാലുപേരേ കോണ്‍ഗ്രസും രണ്ടുപേരെ എസ് ഡി പി ഐയും മുസ്ലീം ലീഗും കൊന്നതാണ് എന്നും പോരാളി ഷാജി പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ പൂര്‍ണ്ണമായും അറ്റുപോയ നിലയിലായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More