കൊവിഡ്-19 ബാധിച്ച് പാനൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പാനൂര്‍ മീത്തലെ തെക്കെകുണ്ടില്‍ സാറാസില്‍ ഷബ്നാസ് (28) ആണ് മരിച്ചത്. മദീനയിലെ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. മാർച്ച് 10 നാണ് ഇയാൾ സൗദിയിലേക്ക് പോയത്. ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.
കൊവിഡ്-19 ബാധിച്ച് കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 6 ആയി. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് മരിച്ചത്. ബര്‍മിങ്ഹാമില്‍ വെച്ചാണ് കൊവിഡ് ബാധിച്ച് ഇയാൾ മരിച്ചത്. സ്വാൻസീയിൽ സിസ്റ്റര്‍ സിയന്നയാണ് കൊറോണ ബാധിച്ച് മരിച്ച മറ്റൊരാള്‍. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു.
Also Read
അമേരിക്ക, ദുബായ്, മുംബൈ എന്നിവിടങ്ങളിൽ ഓരോ മലയാളികളും കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡാണ് അമേരിക്കയിൽ മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു ഇയാൾ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡേവിഡ്. തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ആണ് ദുബായില്‍ മരിച്ചത്. 69 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരില്ല. മൃതദേഹം ദുബായില്‍ സംസ്കരിക്കും. തലശ്ശേരി സ്വദേശി അശോകന് ആണ് മരിച്ച മറ്റൊരാൾ. അറുപത് വയസ്സായിരുന്നു. മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന് മരിച്ചത്.