ഹിജാബ് വിവാദത്തിനിടെ മാതാപിതാക്കള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി കര്‍ണാടകയിലെ സ്‌കൂളുകള്‍

ബാംഗ്ലൂര്‍: ഹിജാബ് വിവാദത്തിനിടെ മാതാപിതാക്കള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകള്‍. വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ കൊണ്ടുവിടുന്നതിനും കൂട്ടികൊണ്ടു പോകുന്നതിനുമായി അനൌപചാരിക വസ്ത്രങ്ങളായ ബര്‍മൂഡ, ട്രാക്ക് പാന്റ്‌സുകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, നെറ്റ് വസ്ത്രങ്ങള്‍, ട്രൗസേഴ്‌സ്, സ്ലീവ് ലെസ് വസ്ത്രങ്ങള്‍ എന്നിവ അണിഞ്ഞാണ് മാതാപിതാക്കള്‍ സ്കൂളുകളില്‍ എത്തുന്നത്. ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും മാന്യമായി വസ്ത്രം ധരിക്കേണ്ടതിന്‍റെ ആവശ്യകത കുട്ടികള്‍ക്ക് മനസിലാകാതെ പോകുമെന്നും സ്വകാര്യ സ്കൂളുകള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍ സ്കൂളുകളില്‍ വരുന്ന മാതാപിതാക്കള്‍ ഡ്രസ്സ്‌ കോഡ് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും പ്രസ്താവനയില്‍ നിര്‍ദ്ദേശിക്കുന്നു. 

ബെംഗളൂരുവിലെ ജയനഗറില്‍ ഉള്‍പ്പെടെയുള്ള സ്‌കൂളികളിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സ്വകാര്യ സ്കൂളുകളില്‍ കൊണ്ടുവന്നിരിക്കുന്ന വസ്ത്ര നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്. വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സ്കൂളുകള്‍ അതികൃതര്‍ക്ക് അവകാശമില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.  അതേസമയം, ഹിജാബ് വിവാദത്തില്‍ ഇന്നും വാദം തുടരും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിവിധ കോളേജുകളിലെ വിദ്യാര്‍ഥിനികളാണ് ഹിജാബ് വിവാദത്തില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ മൂന്ന് കോളേജുകളിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ സമരത്തിനിടെ മറ്റ് വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇത് ഹിജാബ് വിഷയം രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നതിനും കാരണമാവുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 12 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 13 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More