ഗംഗുഭായ് കത്തിയവാഡിയുടെ പേര് മാറ്റണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡിയുടെ പേര് മാറ്റണമെന്ന് സുപ്രീംകോടതി. ആലിയാ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ചിത്രം മഹാരാഷ്ട്രയിലെ കാമാത്തിപുരയിലെ മാഫിയാ ക്വീനായിരുന്ന ഗംഗുഭായുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഗംഗുഭായിയുടെ  ദത്തുപുത്രനായ ബാബു റാവുജി ഷായും ചെറുമകള്‍ ഭാരതിയുമാണ് സിനിമക്കെതിരെ കോടതിയെ സമീപിച്ചത്. 'ഗംഗുഭായ് കത്തിയവാഡിയില്‍ തങ്ങളുടെ അമ്മയെ അഭിസാരികയായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതുവഴി തങ്ങളുടെ കുടുംബത്തെ ഇകഴ്ത്തിക്കാണിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു.

സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീലാ ബന്‍സാലിയ്ക്കും എഴുത്തുകാരന്‍ എസ് ഹുസൈന്‍ സെയ്ദിക്കുമെതിരെയാണ് മാനനഷ്ടത്തിനും സ്വഭാവഹത്യക്കും പരാതി നല്‍കിയിരിക്കുന്നത്. ചിത്രം നാളെ പുറത്തിറങ്ങാനിരിക്കെ റിലീസ് തടയണമെന്നാവശ്യപ്പെട്ടും നിരവധി പരാതികള്‍ വന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ചിത്രത്തിന്‍റെ പേരുമാറ്റുകയാണെങ്കില്‍ പേരുമാറ്റി റിലീസ് ചെയ്യുന്ന മൂന്നാമത്തെ സഞ്ജയ്‌ ലീല ബന്‍സാലി ചിത്രമാകും ഗംഗുഭായ് കത്തിയവാഡി. നേരത്തെ രാംലീല, പത്മാവദ് എന്നീ ചിത്രങ്ങളും വിവാദങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് പേരുമാറ്റിയാണ് പുറത്തിറക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗംഗുഭായിയുടെ ജീവിതം സിനിമയാക്കുന്നു എന്ന പ്രഖ്യാപനം വന്ന 2020-ല്‍ തന്നെ ബാബു റാവുജി സിനിമക്കെതിരെ പോരാട്ടം ആരംഭിച്ചിരുന്നു. 2021-ല്‍ ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ സഞ്ജയ് ലീലാ ബന്‍സാലിക്കും ആലിയാ ഭട്ടിനും കോടതി സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് റിലീസ് സ്‌റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ബോംബൈ ഹൈക്കോടതി നിഷേധിച്ചു. സംവിധായകനും നടിക്കുമെതിരായ അപകീര്‍ത്തി കേസിലെ നടപടികളും കോടതി സ്‌റ്റേ ചെയ്തിരുന്നു. കേസ് ഇപ്പോഴും പെന്‍ഡിംഗിലാണ്. ഈ സാഹചര്യത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എസ് ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയും ഉത്കര്‍ഷിണി വസിഷ്ഠയുമാണ് ചിത്രത്തിന്റെ തിരക്കഥ. ശന്തനു മഹേശ്വരി, ഇന്ദിരാ തിവാരി, വരുണ്‍ കപൂര്‍, ജിം സര്‍ഫ്, അജയ് ദേവ്ഗണ്‍, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 11 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More