കോഴിക്കോട്: ആര് എസ് എസ് നേതാവിനെ വിവാഹം ചെയ്ത സി പി എം പഞ്ചായത്തംഗം രാജിവെച്ചു. കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് സ്ഥാനം രാജിവെച്ചത്. കണ്ണൂര്‍ ഇരിട്ടി ശാഖയിലെ മുന്‍മുഖ്യശിക്ഷകിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഗ്രാമപഞ്ചായത്തിലെത്തി സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ദിവസം ഇരുവരുയും കാണാിനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും വിവാഹിതരായതിനുശേഷം പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്നാണ് രാജിക്കത്ത് നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിലാണ് തിക്കോടി ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡായ പളളിക്കര സൗത്തില്‍ നിന്നും ശ്രീലക്ഷ്മി കൃഷ്ണയെ മെമ്പറായി തെരഞ്ഞെടുത്തത്. 526 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിക്കുമേല്‍ അവര്‍ വിജയിച്ചത്. പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ശ്രീലക്ഷ്മിക്ക് ലഭിച്ചത്. മെമ്പര്‍ രാജിവെച്ചതോടെ പളളിക്കര സൗത്തില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.