ചൂതാട്ടകേന്ദ്രത്തിന്‍റെ പരസ്യത്തില്‍ തന്‍റെ ഫോട്ടോ ഉപയോഗിച്ചു; നിയമ നടപടിക്കൊരുങ്ങി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ചൂതാട്ടകേന്ദ്രത്തിന്‍റെ പരസ്യത്തില്‍ തന്‍റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ നിയമ നടപടിക്കൊരുങ്ങി ക്രിക്കറ്റ് താരം ടെന്‍ഡുല്‍ക്കര്‍. ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനായി ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സച്ചിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചൂതാട്ടകേന്ദ്രത്തിന്റെ പരസ്യത്തില്‍ സച്ചിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ തനിക്ക് ഈ പരസ്യത്തില്‍ യാതൊരു അറിവുമില്ലെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പരസ്യത്തിനായി കമ്പനി ഉപയോഗിച്ചതെന്നും ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ചൂതാട്ട കേന്ദ്രത്തിന്‍റെ പരസ്യത്തിനായി തന്‍റെ ചിത്രം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളുകളെ ആകര്‍ഷിക്കാനായി കമ്പനി തെരഞ്ഞെടുത്ത മാര്‍ഗം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്‍റെ കരിയറിലും അതിന് ശേഷവും നിരവധി കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം കമ്പനിയെക്കുറിച്ചും അവര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തെക്കുറിച്ചും പഠിച്ചതിനും ശേഷം മാത്രമാണ്. ചൂതാട്ടം, പുകയില, മദ്യം എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. വ്യാജ പരസ്യത്തിനെതിരെ നിയമോപദേശം തേടിയിട്ടുണ്ട് - സച്ചിന്‍ ട്വീറ്റ് ചെയ്തു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, സച്ചിന്‍റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ പരസ്യത്തിനെതിരെ അദ്ദേഹത്തിന്‍റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കളിക്കളത്തിനകത്തും പുറത്തും മാന്യമായി പെരുമാറുന്ന താരത്തെ വ്യക്തിഹത്യ നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന് പിന്തുണയറിയിച്ച് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയായില്‍ എത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More