പോത്തൻകോട് സമൂഹ വ്യാപനം ഇല്ലെന്ന് കടകംപള്ളി; റാപ്പിഡ് ടെസ്റ്റ് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം പോത്തന്‍കോട് സമൂഹവ്യാപന സാധ്യത കാണുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റാപ്പിഡ് ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ ഇന്നലെയാണ് ലഭ്യമായത്. പോത്തന്‍കോട് മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള,  പ്രത്യേകിച്ച്‌ ജുമാ മസ്ജിദില്‍ നമസ്‌കാരത്തിന് വന്നെത്തിയ ആളുകളെയാണ് കണ്ടെത്താനുള്ളത്. അവരെ കണ്ടെത്തി, അവരുടെ പരിശോധനയും റാപ്പിഡ് ടെസ്റ്റി വഴി നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പരിശോധക സംഘം ഇന്ന് പോത്തന്‍കോട്ടേയ്ക്ക് പോകുമെന്നും കടകംപളളി സുരേന്ദ്രൻ പറഞ്ഞു.

കൊറോണ വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. നൂറോളം പേർ നിരീക്ഷണത്തിലുള്ള ഐഎംജിയിലും , പോത്തൻകോടുമാണ് ആദ്യം പരിശോധന നടക്കുക.

ശശിതരൂർ എംപി ശ്രമത്തിന്റെ ഫലമായി 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി. രണ്ടായിരം കിറ്റുകൾ കൂടി വരും ദിവസങ്ങൾ ഉടൻ എത്തും. തരൂരിന്റെ എം പി ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവിട്ടാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More