യുദ്ധം അവസാനിപ്പിക്കണം; പുടിനെതിരെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി

മോസ്ക്കോ: യുക്രൈന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ്. താന്‍ വോട്ട് ചെയ്തത് സമാധാനത്തിന് വേണ്ടിയാണ്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. യുദ്ധം കൊണ്ട് ഒന്നും നേടിയെടുക്കാന്‍ സാധിക്കില്ല. കുറെ മനുഷ്യാവകാശം ലംഘനങ്ങള്‍ മാത്രമേ യുദ്ധത്തിലൂടെ സംഭവിക്കുകയുള്ളൂ. യുദ്ധത്തില്‍ മരിച്ചു വീഴുന്നവരും അനാഥരാകുന്നവരും നിരവധിയാണ്. അതിനാല്‍ യുദ്ധം നിര്‍ത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മിഖൈല്‍ മാറ്റ് വീവ് പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനമായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും യുദ്ധത്തിനെതിരെ റഷ്യന്‍ ജനത രംഗത്തെത്തിയിരുന്നു. യുദ്ധം രാജ്യത്തിന് ആവശ്യമില്ല, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയാണ് ആയിരങ്ങള്‍ തടിച്ചുകൂടിയത്. യുദ്ധത്തിനെതിരെ അണിനിരന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.

യുക്രൈന്‍ പതാകയുടെ നിറമുള്ള ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തങ്ങള്‍ വളരെ അസ്വസ്ഥരാണ്. ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുദ്ധം ആര്‍ക്കും ഒന്നും നേടി കൊടുക്കില്ല. യുക്രൈനില്‍ മരിച്ചു വീഴുന്നവരെ ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു. ഈ പ്രതിഷേധം കൊണ്ട് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. എങ്കിലും അയല്‍ രാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ആവശ്യമായി തോന്നി - എന്നാണ് പ്രതിഷേധക്കാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റഷ്യയുടെ ആക്രമണത്തില്‍  കുട്ടികളടക്കം 198 പേര്‍ മരണപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. യുദ്ധത്തിന്‍റെ അവസാനം വരെ പൊരുതുമെന്നും അടിയറവ് പറയില്ലെന്നും യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പറഞ്ഞു. റഷ്യയെ നേരിടാന്‍ നിരവധി സാധാരണക്കാര്‍ തോക്കുമേന്തി യുദ്ധത്തില്‍ അണിചേര്‍ന്നിരിക്കുന്നത്. പോരാട്ടത്തില്‍ സഖ്യരാജ്യങ്ങളില്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തി തുടങ്ങിയെന്നും പ്രസിഡന്‍റ് അറിയിച്ചു. 200 ലധികം റഷ്യന്‍ സൈനികരെ തടവിലാക്കിയെന്നും 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More