ഹിജാബ്: മുസ്ലിം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ണാടകയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാര്‍ച്ച്

ബാംഗ്ലൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിയന്ത്രണമേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. കര്‍ണാടകയിലെ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലും ഫ്രീഡം പാര്‍ക്കിലുമാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. ആയിരത്തിലധികം ഭിന്നലിംഗക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയ പെണ്‍കുട്ടികളെ തടഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. മതപരമായ കാര്യങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിരസിക്കരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 

'ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരികെ പ്രവേശിപ്പിക്കണം. നഷ്ടപ്പെട്ട ക്ലാസുകള്‍ ഒന്നുകൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്ത് കൊടുക്കണം. ഹൈക്കോടതിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തുന്ന മാധ്യമ വേട്ടയും  അവസാനിപ്പിക്കണം' - ഭിന്നലിംഗക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കാലാകാരന്മാര്‍ എന്നിവരും പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയിലെ മൂന്ന് കോളേജുകളിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ സമരത്തിനിടെ മറ്റ് വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇത് ഹിജാബ് വിഷയം രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നതിനും കാരണമാവുകയായിരുന്നു. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥിനികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More